സൃഷ്ടി ശിഥിലയ പാവന മന്ത്രം
അഖില ചരാചര രസനികളിൽ
ഉദയം ഒരുക്കും ജീവനിൽ
ഗാന പ്രഭാദാനയനി നീ.
പ്രപഞ്ച കലയുടെ നർത്തന വേദിയിൽ
ഉരുവിട്ടു നിൽക്കും നവശക്തി
പ്രതിഭയിൽ നവയുഗ ജീവികളേന്തും
നവചേതനയുടെ ഭാവലയം.
കലയുടെ നാടാം കേരള മണ്ണിൽ
കതിരിടട്ടെ നവസം സ്കാരം
കണി കണ്ടുണരട്ടൊരു നവശക്തി
നാടിൻ മോചന നവശക്തി.
C.D. ബാബു ചങ്ങനാശേരി