ചേരുവകൾ
- പുതിന – 50 gm
- സിട്രിക് ആസിഡ് – 20 gm
- വെള്ളം – 2 ലിറ്റർ
- പഞ്ചസാര – 1.600 gm
- പാൽ – 50 ml
പാചകം ചെയ്യുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ലയിപ്പിക്കുക.
പുതിന ചെറിയ കഷണങ്ങളായി അരിയുക.
ലയിപ്പിച്ച പഞ്ചസാര അടുപ്പിൽ വച്ച് തിളപ്പിക്കുക. ഇതിലേക്ക് 50 ml പാൽ ചേർക്കുക.
സിട്രിക് ആസിഡ്, പുതിനയില എന്നിവ ചേർത്ത് അടച്ച് വച്ച് തിളപ്പിക്കുക. ഒരു മിനിറ്റ് തിളപ്പിക്കുക.
അടച്ചു വച്ച് 12 മണിക്കൂറിന് ശേഷം തുറന്നു തുണി ഉപയോഗിച്ച് അരിച്ചെടുക്കുക.
ആവശ്യത്തിന് വെള്ളം കൂട്ടി എടുത്ത് ഉപയോഗിക്കുക.

ചെമ്പരത്തി പൂവ് കരിക്ക് പായസം
ചേരുവകൾ
- ചെമ്പരത്തിപ്പൂ – 20 എണ്ണം
- പഞ്ചസാര – ആവശ്യത്തിന്
- കരിക്ക് – രണ്ട് കരിക്കിന്റെ കാമ്പ്
- തേങ്ങാപ്പാല്‍ – 2 തേങ്ങായുടെ [1,2 പാൽ ]
- നെയ്യ് – 4 ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ് – 50 gm
- മുന്തിരി – 50 gm
പാകം ചെയ്യുന്ന രീതി
ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ നെയ്യ് ചേർത്ത് വഴറ്റുക.
ഇതിലേക്ക് രണ്ടാം പാൽ ചേര്‍ക്കുക.
ചൂടായ ശേഷം പഞ്ചസാര ചേര്‍ക്കുക.
പഞ്ചസാര ലയിച്ചശേഷം ഉടച്ച കരിക്കും ചേർത്ത് വേവിക്കുക.
കുറുകി വരുമ്പോള്‍ ഒന്നാം പാൽ ചേര്‍ക്കുക .
അരിച്ചെടുക്കുക, വറുത്ത് വച്ചിരിക്കുന്ന ആണ്ടിപ്പറപ്പും മുന്തിരിയും ചേർത്തിളക്കി ഉപയോഗിക്കുക.
•••
മനു ഗോപിനാഥൻ കണിച്ചുകുളം