ചങ്ങാശ്ശേരിയിലെ കെഎസ്ആർടീസീ ബസ്സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിൽ വിൻഡോ സീറ്റിൽ ഇരിക്കുകയാണ് ഞാൻ.ഈ യാത്രക്കൊരു ഉദ്ദേശമുണ്ട് . 7 വർഷത്തിനു ശേഷം ഞാൻ എന്റെ സുഹൃത്തിനെ കാണാൻ പോവുകയാണ്. അതിലുപരി, ചെറുപ്പം മുതലേ ഞാൻ പോകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു സ്ഥലത്തേക്കുള്ള യാത്ര.
ഈ വിൻഡോ സീറ്റിൽ ഇരുന്ന എന്റെ കവിളിലൂടെ തഴുകിപ്പോകുന്ന കാറ്റ് തരുന്ന അനുഭൂതി എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഞാൻ വളരെ ആകാംഷഭരിതനായാണ് യാത്ര തുടർന്നത്. 2:30pm നു യാത്ര തിരിച്ച ഞാൻ തിരുവനന്തപുരത്ത് 7:30pm ന് എത്തിച്ചേർന്നു. വളരെക്കാലായി ഞാൻ കാണനാഗ്രഹിച്ചിരുന്ന എന്റെ സുഹൃത്ത് സരൺ സ്റ്റാൻഡിൽ എന്നെ കാത്തിരിക്കുകയായിരുന്നു. ഏറെ നാളത്തെ സന്തോഷം പങ്കുവച്ചു ഞങ്ങൾ ആലിംഗനം ചെയ്തു. തുടർന്നു അവന്റെ വീട്ടിലേക്ക് പോയി. വീട്ടിലെത്തി ഫ്രഷ് ആയി അവന്റെ വീട്ടുകാരോട് ഒപ്പം സമയം ചെലവഴിച്ചു. രാത്രിയിൽ കിടക്കാൻ നേരം നാളത്തെ യാത്രകളെക്കുറിച്ചുള്ള ചിന്തകളായിരുന്നൂ എന്റെ മനസ്സിൽ. സരണിനൊപ്പം, അവന്റെ സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് അവൻ നേരത്തെ അറിയിച്ചിരുന്നു. എനിക്ക് അവരെ ഉൾക്കൊള്ളാൻ കഴിയുമോ ഇല്ലയോ എന്ന ശങ്ക ഉണ്ടായിരുന്നു. പിന്നെ, എന്തും വരട്ടെ എന്ന് പ്രാർതഥിച്ചുകൊണ്ട് കിടന്നു.
പറഞ്ഞതുപോലെ തന്നെ സരണിന്റെ സുഹൃത്തുക്കൾ വെളുപ്പിനെ 5:45am ആയപ്പോൾ എത്തി. ഞാൻ യാത്രയിൽ കൈയിൽ കരുതിയിരുന്നത് അത്യാവശ്യം വേണ്ട ഡ്രസുകളും ക്യാമാറായും ട്രൈപ്പോടും ആയിരുന്നു.
കേരള തമിഴ്നാട് ബോർഡർ എത്തിയപ്പോൾ 7am ആയിരുന്നു. ഈ സമയത്ത് റയിൽവേ ഗേറ്റ് അടച്ചിരിക്കുകയായിരുന്നൂ. ഞാനാസമയത്ത് , Trip Notes Vlog എന്ന എന്റെ യൂട്യൂബ് ചാനലിന് വേണ്ട വിഡിയോസും ഇൻട്രോഡക്ഷൻ ഷോട്ടും ഞങ്ങൾ എടുത്തു. റോഡിന് ഇരുവശത്തും കാറ്റാടിപ്പാടങ്ങളാൽ സമ്പുഷ്ടമായിരുന്നു. നന്ദുവും സരണും മുൻപ് ധനുഷ്കോടിയിൽ പോയിട്ടുള്ളതിനാൽ ആ സ്ഥലത്തെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും എനിക്ക് പറഞ്ഞുതന്നു.
ഞങ്ങൾ തോവാള പൂമാർക്കറ്റിൽ എത്തിച്ചേർന്നു. അതിമനോഹമായ കാഴ്ചകളാണ് അവിടെ കണ്ടത്. പല നിറങ്ങളിലുള്ള പൂക്കൾ മണൽക്കൂനപോലെ കൂട്ടിയിട്ടിരിക്കുന്നത് കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയാണ്. പഠിക്കുന്ന സമയത്ത് സ്കൂളിലെ ഓണാഘോഷത്തിന് മാത്രമേ ഇതുപോലെ പൂക്കൾ കണ്ടിട്ടുള്ളൂ. പക്ഷേ, അതിലും മനോഹരമായ കാഴ്ചയാണ് തോവാള പൂമാർക്കറ്റിൽ ഞങ്ങൾക്ക് കണ്ടത് . പൂമാർക്കറ്റിലെ കിളികളുടെ ചിറകടി ശബ്ദം കേൾവിക്ക് സുഖകരമായിതോന്നി. അടുത്ത് പാറക്ക് മുകളിൽ ഒരു അമ്പലമുണ്ടായിരുന്നെങ്കിലും അവിടം സന്ദർശിക്കുവാൻ ഞങ്ങൾക്കു സാധിച്ചില്ല. അപ്പോളാണ് ശ്രീജിത്ത് കാടിനടുത്തേക്ക് പോകുന്നത് കണ്ടത്. ഞാൻ അവന്റെ പാത പിന്തുടർന്നപ്പോൾ കണ്ടത് പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യമായിരുന്നു. ഞങ്ങൾക്ക് ചുറ്റും നിന്നിരുന്ന കാറ്റാടിപ്പാടങ്ങൾ പതിയെ പതിയെ അപ്രത്യക്ഷമായി. സമയം മുന്നോട്ട് പോയി വെയിലിന്റെ കാഠിന്യം കൂടി കൂടി വരുകയാണ് ഞങ്ങൾ പിന്നെയും പിന്നെയും യാത്ര തുടർന്നു. പോകുന്ന വഴിക്ക് വെളുത്ത പാടങ്ങൾ കണ്ടൂ. അടുത്തേക്ക് ചെന്നപ്പോഴാണ് മനസ്സിലായത് അത് ഉപ്പ് പാടങ്ങൾ ആയിരുന്നു എന്ന്. പിന്നെ അവിടുത്തെ കുറച്ചു ഫോട്ടോകൾ എടുത്ത് വീണ്ടും യാത്ര തുടർന്നപ്പോൾ നന്ദു ഇനി ഉണ്ടാകാൻ പോകുന്ന ഒരു പ്രശ്നത്തെ പറ്റി പറഞ്ഞു. നന്ദു ഇനി ഉണ്ടാകാൻ പോകുന്ന പ്രശ്നത്തെ കുറിച തൂത്തുകുടിക്കും ഏർവാടിക്കും ഇടയിൽ വാഹനങ്ങളിൽ അള്ളു വയ്ക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ടെന്നു നന്ദു മുന്നറിയിപ്പ് നൽകി. കുറച്ചു. അവിടെ അള്ള് വക്കുന്ന ചില സ്ഥലങ്ങൾ ഉണ്ടെന്നും ഇനി അങ്ങോട്ട് ചിലപ്പോൾ അതാകാമെന്നും, അള്ള് എന്ന് പറഞ്ഞാല് എന്തെങ്കിലും തരത്തിലുള്ള അപകടം വരുത്തി ആക്രമിക്കുന്ന രീതിയാണ്. ഭാഗ്യവശാൽ, ഞങ്ങൾക്ക് അങ്ങനെയൊന്നും നേരിടേണ്ടി വന്നില്ല. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ വണ്ടിക്ക് ഇടത്തോട്ട് പിടുത്തം ഉണ്ടെന്ന് പറഞ്ഞു കളിയാക്കിക്കൊണ്ടിരുന്നു. നോക്കിയപ്പോൾ ലെഫ്റ്റ് സൈഡ് ടയർ പഞ്ചർ ആയിരുന്നു. പിന്നെ ടയർ മാറ്റിയിട്ടു.
ആ സമയത്തൊക്കെ വെയിലിന്റെ കാഠിന്യം വളരെ കൂടുലായിരുന്നു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ ഏർവാടി ദർഗ കണ്ടൂ. അതിനെക്കുറിച്ച് നിഖിൽ എന്നോട് വിശദീകരിച്ചു. ഒരു പഞ്ചർ കട കണ്ടപ്പോൾ ടയർ കൊടുത്തിട്ട് ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി
കഴിക്കുന്നതിനിടെ സരൺ കഴിഞ്ഞുപോയ ഞങ്ങളുടെ സൗഹൃദത്തെ പറ്റി പങ്കുവച്ചു. അതിനിടയിൽ ഞാനെന്റെ ചാനലിന് വേണ്ട വിശദാംശങ്ങൾ ശേഖരിക്കുകയായിരുന്നൂ. ഇനി നമ്മൾ അങ്ങോട്ട് പോകുന്നത് ഞാൻ ആകാംഷഭരിതമായ കാത്തിരുന്ന ആ കാഴ്ചക്കു വേണ്ടിയായിരുന്നു. അവസാനം പറഞ്ഞറിയിക്കാൻ പറ്റാത്ത ആ കാഴ്ച ഞാൻ കണ്ടൂ. “പാമ്പൻ പാലം” പെട്ടെന്ന് ഓർമ വന്നത് പത്താം ക്ലാസിൽ ഡോക്ടർ എ. പി. ജെ. അബ്ദുൾ കലാമിന്റെ “വിങ്സ് ഓഫ് ഫയർ” എന്ന ആത്മകഥ ആയിരുന്നു. അന്ന് ആ കഥ പഠിക്കുമ്പോൾ എപ്പോഴെങ്കിലും ഇവിടെ വരണമെന്ന് ആഗ്രഹിച്ചിരുന്നു. മനസ്സിൽ ഒരു വർണനയും വരുന്നില്ല, അതുപോലെ ഞാൻ അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു. സൂര്യൻ പരന്ന് ചുവപ്പിലോട്ട് മാറുമ്പോൾ ചുവപ്പും കരിനീലയും കലർന്ന കടൽ പച്ച കൂടിയ കരിനീല കടൽ എന്നിങ്ങനെ ആ കാഴ്ചയെ വർണിക്കാം. കടലിലൂടെ ചെറു ബോട്ടുകളുടെ യാത്രയും എനിക്ക് കാണാൻ കഴിഞ്ഞു. പണ്ട് പഠിച്ച ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രം മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ഈ കടലിനേക്കുറിച്ച് ഞാൻ അങ്ങനെ വർണ്ണിച്ചുകൊണ്ടിരുന്നു. അല്ലെങ്കിൽ, ഭൂപടത്തിൽ ഈ കടൽ കണ്ടെത്തി എത്ര തന്നെ നോക്കിയിരിന്നിട്ടും എനിക്കതിനെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ വരുന്നതെയില്ല, അത്രക്ക് മനോഹരമായ കാഴ്ചയായിരുന്നു അത്.
രാത്രി വിശ്രമിക്കാൻ ഞങ്ങൾക്ക് ഒരു റൂം അത്യാവശ്യമായിരുന്നു. അതുകൊണ്ട് ആ യാത്ര അവിടെ അവസാനിപ്പിച്ചു റൂമിൽ തിരിച്ചെത്തി കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു. അതിനിടയിൽ എന്റെ ചാനലിലേക്കു അപ്‌ലോഡ് ചെയ്യുന്ന വീഡിയോയുടെ എഡിറ്റിങ്ങും വോയിസും ചെയ്യണമായിരുന്നു, അതിനുവേണ്ടി ബാക്കിയുള്ള സുഹൃത്തുകളെ എല്ലാം പുറത്തേക്ക് വിട്ടു റൂമിലിരുന്ന് അത് ചെയ്യാമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ, അവർ ഞാനില്ലതെ യാത്ര ചെയ്യില്ലെന്ന് ആയപ്പോൾ എനിക്ക് അവരുടെ കൂടെ പോകേണ്ടിവന്നു. ഞങ്ങൾ രെ പോയത് പാമ്പൻ പാലത്തിന്റെ രാത്രി കാഴ്ചകൾ കാണാൻ വേണ്ടിയായിരുന്നു. അതിസുന്ദരമായ ആ കാഴ്ചകൾ ഇരുട്ടായതുകൊണ്ട് ക്യാമറയിൽ പകർത്താൻ കഴിഞ്ഞില്ല. അങ്ങനെ പാമ്പൻ പാലത്തിന്റെ യാത്ര അവിടെ അവസാനിപ്പിച്ച് ഞങ്ങൾ തിരികെ റൂമിലേക്ക് പോയി. എല്ലാവരും ഉറങ്ങിയതിന് ശേഷം ഞാൻ എന്റെ വീഡിയോക്ക് വേണ്ട വോയ്സ് എഡിറ്റിംഗ് ചെയ്തു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഈ യാത്രയിൽ നടന്നെന്ന് സന്തോഷത്തോടെ അതിരാവിലെ ധനുഷ്കോടി പോകേണ്ടതുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.
പിറ്റെ ദിവസം രാവിലെ 6:30am ആയപ്പോഴേക്കും ഞങ്ങൾ രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലേക്ക് പുറപ്പെട്ടു. സൂര്യന്റെ പൊൻപ്രഭ ഏറ്റ വഴിയോര കാഴ്ചകളും പ്രകൃതിഭംഗിയും വർണ്ണനാതീതമായിരുന്നു. ഈ റോഡിൻറെ ഇരുഭാഗങ്ങളിലും രണ്ടു മഹാസമുദ്രങ്ങൾ ആണ്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും. ഇത് കാണുമ്പോൾ കണ്ടുപിടിച്ച പാഠഭാഗങ്ങൾ ഓർമ്മവന്നു. ആദ്യം ഞങ്ങൾ ആദ്യം കാണാൻ പോയത് പ്രേതനഗരം കാണാനായിരുന്നു. 1964ലെ മുൻപേ സ്കൂൾ, ചർച്ച്, ഹോസ്പിറ്റൽ, പോസ്റ്റ് ഓഫീസ് തുടങ്ങിയവ ഉണ്ടായിരുന്ന പ്രദേശമായിരുന്നു അത്. 1964ലെ ചുഴലിക്കാറ്റിൽ തകർന്നു പോവുകയും അവിടുത്തെ ജനങ്ങൾ എല്ലാം മരണപ്പെടുകയും ചെയ്തു. അവിടെ അവരുടെ ആത്മാക്കൾ ഇപ്പോഴും അവിടെ അവിടെ ഉണ്ടെന്ന് അവിടെ ഉണ്ടെന്ന് വിശ്വസിക്കുന്ന കൊണ്ട് രാത്രി ആ ഭാഗത്തേക്കുള്ള ഉള്ള പ്രവേശനം സർക്കാർ വിലക്കിയിട്ടുണ്ട്. മത്സ്യബന്ധനംഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്ത കുറച്ച് ആളുകൾ ചെറു കുടിലുകൾ കൾ വെച്ച് താമസിക്കുന്നുണ്ട്. യാത്രാമധ്യേ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കല്ലുകൾ കണ്ടു. ആ കല്ലിന്റെ പുറകിലെ കഥ നിഖിൽ പറഞ്ഞു തന്നു. അവിടെ എല്ലാവരും കൂടി കുറച്ചു സമയം ചെലവഴിച്ചു. പല തമാശകളും പറഞ്ഞു നീങ്ങി. അങ്ങനെ ധനുഷ്കോടി യുടെ അവസാനം എത്തി. അതിസുന്ദരം അല്ല അതിനും അപ്പുറം ആയിരുന്നു ആ കാഴ്ചകൾ. കുറച്ചുനേരത്തേക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാൻ ഇവിടെ നിൽക്കുന്നത് ഒരു അത്ഭുതമായി തോന്നി. ആ സമുദ്രങ്ങൾ ശാന്തമായി ആണ് കിടക്കുന്നത് പക്ഷേ അടിയൊഴുക്ക് നന്നായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളാരും വെള്ളത്തിലേക്ക് ഇറങ്ങിയില്ല. സമുദ്രത്തിലൂടെ മത്സ്യബന്ധന ബോട്ട് സർവീസ് നടത്തുന്നത് കാണാമായിരുന്നു. അതിനിടയിൽ അവിടുത്തെ പ്രകൃതി ഭംഗി ഞാൻ ക്യാമറയിൽ പകർത്തി. കുറേയധികം വെയിലത്ത് നിന്നതുകൊണ്ടാവാം കരിവാളിച്ച് പോയത്.
അവിടുത്തെ കാഴ്‌ചകളോക്കെ കണ്ട് തിരികെ രാമേശ്വരം അമ്പലം കാണാൻ പോയി.ഏറ്റവും വലിയ ഇടനാഴി ഉള്ള അമ്പലമായിരുന്ന് അത്. അവിടുത്തെ പ്രതിഷ്ഠ കാണാൻ വലിയ വരി തന്നെ ഉണ്ടാരുന്നതിനാൽ അതൊന്നും കാണാൻ നിൽക്കാതെ അവിടെ നിന്നും ഇറങ്ങി. ഒരു ചെറിയ ഹോട്ടൽ കണ്ടപ്പോൾ അവിടെ നിന്നും ഭക്ഷണം കഴിച്ചു. എന്റെ ജീവിതത്തിലെ പ്രചോദനം ഏകിയ ഡോക്ടർ എ. പി. െജ. അബ്ദുൾ കലാമിന്റെ കബറിടം കുടികൊള്ളുന്ന സ്ഥലം ഞങ്ങൾ സന്ദർശിച്ചു. തിരികെ ഞങ്ങൾ വരും വഴി മേലെച്ചിലാന്തിനൂർ എന്ന സ്ഥലത്ത് ഇറങ്ങി. ഇതുവരെ വളർന്നു വരാത്ത ഒരു പക്ഷി സങ്കേതം ആയിരുന്നു. അതുകൊണ്ട് തന്നെ അവിടുത്തെ നാട്ടുകാരുടെ സംരക്ഷണയിൽ ആണ് അത് നിലനിന്നു പോകുന്നത്. അവിടെ കുറച്ചു നേരം ചെലവഴിച്ചു. അതിന് ശേഷം അവിടുന്ന് യാത്ര തിരിച്ചു. രണ്ടു ദിവസമായി എന്നോടൊപ്പം ഉണ്ടായിരുന്ന ഓരോ സുഹൃത്തുക്കളും അവരുടെ വീട്ടിലേക്കു മടങ്ങുകയാണ്. ജീവിതത്തിലെ അവിസ്മണീയമായ കുറച്ചു നല്ല നിമിഷങ്ങൾ ധനുഷ്കോടിയിൽ ചെലവിട്ടുകൊണ്ട് ഞങ്ങൾ മടങ്ങി. •••
ശ്രീക്കുട്ടൻ ഹരിദാസ്
ട്രിപ്പ് നോട്ട് വ്ലോഗ്സ് യൂട്യൂബ് ചാനൽ