കോവിഡിൻെറ പശ്ചാത്തലത്തിൽ പോലും രാജ്യത്തിൻെറ പൊതുസ്ഥിതി അങ്കലാപ്പും, അമ്പരപ്പും ഉളളവാക്കുന്നതാണ്.ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഘട്ടത്തിൽ വ്യത്യസ്തമായ സമൂഹത്തെ ഐക്യത്തോടെ നിലനിർത്താൻ ദീർഘവീക്ഷണമുളള നേതാക്കൻന്മാർരാജ്യത്തെ മതനിരപേക്ഷജനാധിപത്യ സോഷ്യലിസ്ററ് റിപ്ലബിക്കാക്കി മാറ്റാനും എല്ലാവരെയും ഉൾക്കൊളളാനും കഴിയുന്ന ഒരു ഭരണഘടനയ്ക്ക് രൂപംനൽകി.
നമ്മുടെ സമൂഹത്തിൽവിളളൽ വീഴ്ത്താനുളള ഗൂഢ ശ്രമങ്ങൾ നടക്കുന്നുണ്ടോ?ഹത്റാസ് പെൺകുട്ടിയെ നാവറുത്ത് കൊലപ്പെടുത്തിയതും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടേയും,ദളിതരുടേയും,മതന്യൂനപക്ഷങ്ങളുടേയും,സ്ത്രീകൾക്കും,കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ നാം ഒററക്കെട്ടായി അപലപിക്കേണ്ടതാണ്.സമൂഹത്തിൻെറ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരേണ്ട സമൂഹത്തെ അരികുവൽക്കാരിക്കാനും പഴയ ജാതി സമ്പ്രദായങ്ങളെ പൊടിതട്ടിയെടുത്ത് സമൂഹത്തിൻെറ മുഖ്യഭാഗമാക്കാനുമുള്ള ശ്രമം മതനിരപേക്ഷ ജനാധിപത്യത്തിന് ഭൂഷണമാണോ?
കോവിഡ് മഹാമാരിയുടെ കാലത്തും നമ്മുടെ മനസ്സുകൾ നമ്മളിലേയ്ക്കായി ചുരുങ്ങുന്നത് ലോകത്തിന് എന്ത് സന്ദേശമാണ് നല്കുന്നത്. സാമൂഹിക പുരോഗതിയ്ക്ക് സാംസ്ക്കാരിക ബദലുകൾ ഉയർത്തിക്കൊണ്ടു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാൻ കഴിയുകയുളളൂ.
അക്ഷര പബ്ലിക് ലൈബ്രറി 2012 സെപ്തംബർ ആരംഭിച്ച് എട്ടു വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു.കഴിഞ്ഞ എട്ടുവർഷക്കാലത്തിനിടയ്ക്ക് പല ജനോപകാരപ്രവർത്തനങ്ങളും പൊതു പങ്കാളിത്തതോടെയും അല്ലാതെയും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
2018-ലെ മഹാ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 22601/- രൂപയും വസ്ത്രങ്ങളും ജനങ്ങളിൽ നിന്നും സമാഹരിച്ചു നല്കാൻ കഴിഞ്ഞതും, ലോക്ഡൌൺ പ്രഖ്യാപിച്ച സമയത്ത്് അഥിതി തൊഴിലാളികൾക്ക് ഭക്ഷണസാധങ്ങൾ എത്തിച്ചു നല്കിയതും, ലൈഫ്മിഷൻ വഴി വീടുകിട്ടിയ കുടുംബത്തിന് അസംസ്കൃത സാധനങ്ങൾ ശ്രമദാനത്തിലൂടെ എത്തിച്ചു നല്കിയതും, എഴുതാൻ ആഗ്രഹിക്കുന്നവരെയും, കഴിവുളളവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ”അക്ഷര ഡിജിറ്റൽ മാഗസിൻ’ ആരംഭിക്കാൻ കഴിഞ്ഞതും ലൈബ്രറി പ്രവർത്തനം വായനാലോകത്തിനപ്പുറം ഒരു സാമൂഹിക പ്രവർത്തനം കൂടിയാണെന്നു ലൈബ്രറി കരുതുന്നു.
Discover more from അക്ഷര മാഗസീൻ
Subscribe to get the latest posts sent to your email.