Home / വെബ്സീൻ / ഐതിഹ്യം

ഐതിഹ്യം

കേരളീയരുടെ ദേശീയോൽസവമാണ് ഓണം. അത്തം നാൾ മുതൽ ഓണാഘോഷം തുടങ്ങുന്നു. ചീങ്ങമാസത്തിലെ തിരുവോണാനാളാണ് പ്രധാനം. പണ്ട് മഹാബലി എന്ന ആസുര രാജാവ് കേരളം ഭരിച്ചിരുന്നു. അക്കാലത്ത് കളവും ചതിയും ഇല്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ സ്നേഹത്തോടെ കഴിഞ്ഞിരുന്നു. മഹാബലിയുടെ ഭരണത്തിൽ അസൂയപൂണ്ട ദേവന്മാർ മഹാവിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലിയുടെ ഭരണം അവസ്സാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാവിഷ്ണു വാമനാനായി ഭൂമിയിൽ അവതരിച്ച്  തനിക്ക് തപസ് ചെയ്യാൻ സ്ഥലം വേണമെന്ന് മഹാബലിയോട് ആവശ്യപ്പെട്ടു.ധാനശീലനായ  മഹാബലി വേണ്ടത്ര സ്ഥലം  അളെന്നെടുത്തുകൊള്ളാൻ  വാമനനെ  അനുവദിച്ചു .അപ്പോഴേക്കും  വാമനൻ  ആകാശത്തോളം വളർന്നു , ആദ്യപാദത്തിൽ ഭൂമിയും, രണ്ടാം പാദത്തില് ആകാശവും അളന്നു  കഴിഞ്ഞ വാമനൻ  മൂന്നാമത്തെ അടിവയ്ക്കാൻ സ്ഥലമെവിടെ എന്നു മഹാബലിയോടെ ചോദിച്ചു , ഭൂമിയും ആകാശവും അല്ലാതെ  മറ്റൊരു ദേശവും കൈവശ്യമില്ലാതിരുന്ന മഹാബലി  തന്റെ ശിരസ്സ്  താഴ്ത്തി നിന്നു ,മൂന്നാമത്തെ അടിവയ്ക്കാൻ സ്ഥലമില്ലായതിരുന്ന വാമനൻ മഹാബലിയുടെ ശിരസ്സിൽ ചവിട്ടി പാതാളത്തിലേക്ക് താഴത്തി . മറയുന്നതിന് മുമ്പ്  വർഷത്തിലൊരിക്കൽ തന്റെ  പ്രജകളെ കാണാൻ  അവസരം തരണമെന്ന്  മഹാബലി  അപേക്ഷിച്ചു. അതനുസരിച്ച് വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വാമനൻ അനുവാദം കൊടുത്തു. അന്നുമുതൽ  എല്ലാവർഷവും  ചിങ്ങമാസത്തിലെ  തിരുവോണനാളിൽ മഹാബലി നാടു  കാണാൻ വരുമെന്നാണ്  സങ്കല്പം. അതിനായി ജനം പൂക്കളമൊരുക്കി കാത്തിരിക്കുന്നു. കേരളീയർ ഉള്ളടത്തെല്ലാം  ഓണം ആഘോഷിക്കുന്നുണ്ട്. പ്രായഭേദമാന്യേ എല്ലാവരും ഓണക്കളികളിൽ   ഏർപ്പെടുകയും  വിഭവസമൃദ്ധമായ  സദ്യ ഒരുക്കുകുകയും ചെയ്യുന്നു . തിരുവാതിരകളി ,തുമ്പിതുള്ളൽ, ,പന്തുകളി,വള്ളംകളി,കടുവാകളി  ഇതൊക്കെയാണു  ഓണനാളുകളിലെ പ്രധാന വിനോദങ്ങൾ . ഊഞ്ഞാലാടിയും പുതുവസ്ത്രങ്ങളണിഞ്ഞും മലയാളി ഓണം ആഘോഷിക്കുന്നു. ഓരോ ഓണം കഴിയുമ്പോഴും അടുത്ത ഓണത്തിനുവേണ്ടി മലയാളികൾ കാത്തിരിക്കുന്നു . ഒരുമയുടേയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശമാണ്  ഓണം നമുക്ക് സമ്മാനിക്കുന്നത്.

വിസ്മി വിനോദ്, അക്ഷര ബാലവേദി

Tagged:

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page

Discover more from Akshara Magazine - Akshara Public Library & Reading Room

Subscribe now to keep reading and get access to the full archive.

Continue reading