ആൺകോയ്മയും സവർണതയും സിനിമയിൽ


സിനിമകൾ നമ്മെളെ സ്വാധീനിക്കും എന്ന് പറഞ്ഞാൽ പലരും ഉൾകൊള്ളാൻ തയ്യാറാവില്ല . പക്ഷേ സിനിമകൾ നമ്മളെ വളരെ ഏറെ സ്വാധീനിക്കുന്നുണ്ട് അതിനു ഉദാഹരണങ്ങളാണ് നമ്മുടെ ജീവിത രീതികളിൽ പലതും . നടീ  – നടന്മാരുടെ  വസ്ത്ര രീതിയും അവരുടെ സംഭാഷണങ്ങളും  നമ്മൾ അനുകരിക്കാറുണ്ട് .അതുകൊണ്ടു തന്നെ ചലച്ചിത്ര താരങ്ങളുടെ ശബ്ദം അനുകരിക്കുന്ന പല മിമിക്രി താരങ്ങളേയും  നമ്മൾ  പ്രോത്സാഹിപ്പിക്കുന്നു .

അതു പോലെ തന്നെ ആണ് സിനിമയിലെ സ്ത്രീ വിരുദ്ധതയും, സവർണതയും .1980-90  കളിൽ മലയാള സിനിമകളിൽ സ്ത്രീകളെ മർദ്ദിച്ച് നന്നാക്കുന്ന സിനിമകൾക്ക് പ്രേക്ഷകർ ഏറെ ഉണ്ടായിരുന്നു ,ഇപ്പോഴും അത്തരം പ്രേക്ഷകർ കുറവല്ല , അഹങ്കാരികളായ സ്ത്രീകളെ പുരുഷന്മാരുടെ കൈയ്യേററം കൊണ്ട് നാന്നവുമെന്ന സ്ഥിരം ശൈലിയിലുള്ള സിനിമകൾ ഇപ്പോഴും ഉണ്ട്.ഇത്തരം സിനിമകൾ കാണുന്ന പുരുഷന്മാർ സ്ത്രീകളെ നന്നാക്കാനായി  അവർ സ്ത്രീകളെ തന്റെ അടിമയാക്കി മാറ്റുന്നു.സ്ത്രീകളും മോശമല്ല ഇത്തരം സിനിമകൾ അവരെയും സ്വാധീനിക്കും , പുരുഷന്മാരുടെ അടിമകളായി ജീവിക്കുന്നതാണ് സ്ത്രീകളുടെ ജീവിതം എന്ന് അവരും തെറ്റിദ്ധരിക്കുന്നു.
പിന്നെ ഉള്ളത് സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക്  പ്രാധാനയമില്ലായ്മയും കഥാപാത്രത്തിന്റെ പൂർണതയില്ലായ്മയുമാണ്. എങ്കിലും സ്ത്രീ പ്രാധാന്യമുള്ള പല സിനിമകളും ഇറങ്ങുന്നുണ്ട് അതിൽ കുറേ എണ്ണം വിജയിക്കുന്നു എന്നതിൽ സന്തോഷമുണ്ട്.

  സിനിമകളിലെ സവർണത , നമ്മുടെ ഇഷ്ട സിനിമകളിലെ നായകന്മാരുടെ കഥാപാത്രങ്ങൾ പലതും സവർണമായിരിക്കും.  ഇത് പലപ്പോഴും സംവിധായകരുടെ കുഴപ്പം മാത്രമല്ല നമ്മുടെ പ്രേക്ഷക സമൂഹത്തിലെ  ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താനുള്ള പെടാപ്പടാണ്.നായകന്മാർ സവർണ്ണർ ആയാൽ മാത്രമേ  സിനിമയിൽ മാസ്സ് രംഗങ്ങൾക് പ്രേക്ഷക സ്വീകാര്യത ലഭിക്കുള്ളൂ എന്ന ചിന്താഗതിയാണ് .ഇതും നമ്മുടെ പഴയ കാല സിനിമകൾ തൊട്ട്‌ ഇപ്പോഴത്തെ സിനിമകൾ വരെ തുടരുന്നു. ജാതിമത വ്യവസ്ഥ  സമൂഹത്തിൽ നിന്നും കുറച്ച് മാറിയെങ്കിലും സിനിമകളിൽ ഇപ്പോഴും തുടരുന്നു .ഇതും നമ്മളെ സ്വാധീനിക്കുന്നു ,ഇങ്ങനെ സ്വാധീനിക്കുന്ന ഘടകങ്ങൾ നമ്മൾ നമ്മുടെ ജീവിതത്തിൽ പ്രകടിപ്പിക്കുന്നു.

ഓരോ  സിനിമയും  നൂറുകണക്കിന് ആളുകളുടെ  കഷ്ടപ്പാടും സ്വപ്നവുമാണ്. ഒരുപാട്  നല്ല ചിത്രങ്ങൾ പുറത്തിറങ്ങുന്നുണ്ട്  അതിൽ  നല്ലതിനെ സ്വീകരിക്കുക.


ഉണ്ണികൃഷ്ണൻ എം.


Discover more from അക്ഷര മാഗസീൻ

Subscribe to get the latest posts sent to your email.

More From Author

ഒറ്റനിറമുള്ളയൊരാൾ

ഒരപ്പൂപ്പൻ താടിപോലെ

Leave a Reply

Your email address will not be published. Required fields are marked *

Akshara Digital Publications Powewered to dIGITAL literature era.

അക്ഷര ഡിജിറ്റൽ മാഗസിൻ

അക്ഷര പബ്ലിക് ലൈബ്രറി റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച് വരുന്ന അക്ഷര ഡിജിറ്റൽ പതിപ്പ്. ഇനി മുതൽ വെബ്‌സീൻ മോഡലിൽ..