കേരളീയ സമൂഹത്തിലെ വ്യത്യസ്ത മേഖലകൾക്കായി ജീവിതം സമർപ്പിച്ച ഒട്ടേറെ അത്യപൂർവ്വ വ്യക്തിത്വങ്ങൾ നമുക്ക് ചുറ്റുമുണ്ട്.സമൂഹനന്മയ്ക്ക് വേണ്ടി ഒരു കാലത്ത് തിളങ്ങി നിന്ന ആ നക്ഷത്രങ്ങൾ,ഒരു പൂവ് ചോദിച്ചപ്പോൾ ഒരു വസന്തം തന്നെ സമ്മാനിച്ച പുണ്യജന്മങ്ങളാണ്.കാലം തങ്ങളിലേല്പ്പിച്ച കടമ പൂർത്തീകരിക്കുമ്പോൾ സ്വന്തം ജീവിതം ദുരിതത്തിലാണ്ടുപോയത് ആ മിന്നാമിനുങ്ങുകൾ അറിഞ്ഞിരുന്നില്ല. ചമയങ്ങളെല്ലാം അഴിച്ചുവച്ച് അരങ്ങിന് പിന്നിലേയ്ക്ക് മറഞ്ഞ ആ പ്രതിഭാധനർ പറയാൻ ബാക്കിവച്ചത് വർത്തമാനകാലത്തിന്റെഗൌരവമായ അന്വേഷണങ്ങൾക്കുവേണ്ടി ലേഖനസമാഹാരമായി സവിനയം ഞാൻ സമർപ്പിക്കുന്നു;മറഞ്ഞുപോയ നക്ഷത്രങ്ങളെ പ്രണമിച്ചുകൊണ്ട്. ദേശാഭിമാനി,സദ് വാർത്ത എന്നീ ദിനപ്പത്രങ്ങളിലും,ഇന്ത്യാവിഷൻ,അമൃത ടിവി എന്നീ ചാനലുകളിലും പ്രവർത്തിച്ചിരുന്ന അജയൻ കുറ്റിക്കാട്ട് എഴുതിയ പറയാൻ ബാക്കിവച്ചത് എന്ന പുസ്തകം അക്ഷര ഡിജിറ്റൽ ത്രൈമാസികയിലൂടെ 19-അദ്ധ്യായങ്ങളായി പ്രസിദ്ധീകരിക്കുകയാണ്. പ്രതിഭാധനരായവരുടെ യാതനപൂർണ്ണമായ ജീവിതസായാന്തനങ്ങളിൽ പറയാൻ ബാക്കിവച്ചത് പങ്കുവയ്ക്കുന്ന ഈ പുസ്തകം അക്ഷര ഡിജിറ്റൽ ത്രൈമാസികയിൽ പ്രസിദ്ധീകരിക്കുവാൻ അവസരം തന്ന അജയൻ കുറ്റിക്കാട്ടിന് അക്ഷര പബ്ലിക് ലൈബ്രറിയുടെ നന്ദി.
Discover more from അക്ഷര മാഗസീൻ
Subscribe to get the latest posts sent to your email.