നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളുടെ ഭരണകൂടത്തിന്റെ ജനദ്രോഹവും അഴിമതി, തൊഴിലില്ലായ്മ, സ്വജനപക്ഷപാതം തുടങ്ങിയവയ്ക്കെതിരായി ജെൻസികൾ നടത്തിയ പ്രക്ഷോഭത്തിൻ്റെ അനന്തരഫലം ഈ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ പുറത്താക്കപ്പെട്ടു എന്നതാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 80 വർഷങ്ങൾ പിന്നിടുന്നു. നമ്മൾ വികസനത്തിൻ്റെ പാതയിൽ മുൻപന്തിയിലാണെന്ന് ഊറ്റം കൊള്ളുന്നു. റോഡുകളുടെയും പാലങ്ങളുടെയും സിറ്റി കേന്ദ്രീകൃതമായ വികസനത്തിൽ മുൻപോട്ട് കുതിക്കുന്നുണ്ട്. എന്നാൽ നാം ശരിയായ വികസന പാതയിലാണോ?. ആത്മപരിശോധന നടത്തേണ്ടതല്ലേ?
ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിനും,അതിനുശേഷം അടിയന്തരാവസ്ഥ കാലത്തെ പ്രക്ഷോഭങ്ങൾക്കും ശേഷം ഇന്ത്യ കണ്ട വലിയ പ്രക്ഷോഭമായിരുന്നു ചോദ്യപേപ്പർ ചോർച്ചക്കെതിരെ സിജെപി നടത്തിയ പ്രക്ഷോഭം. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് തൊഴിൽ രഹിതരായ യുവജനങ്ങൾക്കെതിരായ “കോക്രോച്ച് ” എന്ന പാമർശത്തിൽ നിന്നും ഊരിത്തിരിഞ്ഞതാണ് കോക്രോച്ച് ജനതാ പാർട്ടി (CJP) സോഷ്യൽ മീഡിയായെ ഒരു സമര രൂപത്തിലേക്ക് മാറ്റിയെടുക്കുന്നതിൽ ഇതിൻ്റെ പിന്നിൽ പ്രവൃത്തിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥന ഘടകങ്ങളിൽ ഒന്നാണ് തുല്യത. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ട തുല്യതയിലേക്ക് എത്തപ്പെടാൻ കഴിയുന്നുണ്ടോ? ജെൻ്സ് ആൽഫയുടെ പ്രതിക്ഷേധം ഭരണകൂടത്തിൻ്റെ കണ്ണ് തുറക്കേണ്ടതല്ലേ? ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ ഗ്രമങ്ങളിലെ സ്കൂളുകൾക്ക് നല്ല കെട്ടിടങ്ങളോ, നല്ല ശ്വുചിമുറികളോ, മറ്റു അടിസ്ഥാന സൌകര്യങ്ങളോ ഒന്നും തന്നെയില്ല. അടച്ചുറപ്പുള്ള വീടുകളോ, നല്ല പോഷക ആഹാരങ്ങളോ, കുടിവെള്ള സൌകര്യങ്ങളോ, നല്ല ഹോസ്പ്പിറ്റലുകളോ , നല്ല റോഡുകളോ, ഒന്നും ഇല്ലാത്ത അവസ്ഥയിലാണ് സ്വാതന്ത്ര്യം നേടിയിട്ടു 80 ത് വർഷം പിന്നിടുമ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങളുടെ അവസ്ഥ. ഈ ഗ്രാമങ്ങളിൽ നല്ല പഠനാന്ദരീക്ഷം ഒരുക്കിയിരുന്നെങ്കിൽ എത്ര നല്ല പ്രതിഭകളെ നമുക്ക് വാർത്തെടുക്കുവാൻ കഴിയുമായിരുന്നു. അവസര സമത്വം ഇല്ലാതെ പോയതിൻ്റെ ഇരകളാക്കപ്പെട്ട ലക്ഷക്കണക്കിനു കുട്ടികൾ ഇരുണ്ട കാലത്തിലൂടെ ജീവിക്കേണ്ട അവസ്ഥയിലാണ്. വികസനം തൊലിപ്പുറത്തുള്ള വികസനം അല്ല വേണ്ടത്. ഓരോ ഗ്രാമങ്ങളിലും വികസനത്തിൻ്റെ അലയൊലികൾ രൂപപ്പെടുമ്പോഴാണ് വികസനം അതിൻ്റെ പൂർണ്ണ അർത്ഥ തലത്തിലേക്ക് എത്തപ്പെടുന്നത്.
എല്ലാ മനുഷ്യർക്കും അവസര സമത്വം ഉറപ്പാക്കുന്നതിനു വേണ്ടിയും ഇന്ത്യയുടെ വൈവിധ്യങ്ങളെ ചേർത്തു നിർത്തുന്നതുമായ സമര രൂപങ്ങൾ ഉണ്ടാകേണ്ടതുണ്ട് ജെൻസി, ജെൻസ് ആൽഫ ഉയർത്തിയ സമര പാഠങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നവ ചിന്തകൾക്ക് വഴി തെളിക്കുമെന്ന് കരുതാം.